കിളിമാനൂർ: കിളിമാനൂരിൽ വായോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. പാറശ്ശാല എസ്എച്ച്ഒ പി അനിൽകുമാറിനെതിരെ കിളിമാനൂർ പൊലീസിന്റെ നടപടി.
റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജനെ(59) ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രക്തം വാർന്ന് കിളിമാനൂർ സ്വദേശി രാജൻ മരിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
അതേ സമയം, അനില്‍കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചുവീണെന്നും പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാർ പറയുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്‌പി മഞ്ചുലാലിന് കൈമാറിയിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. അമിതവേഗത്തില്‍ വാഹനം അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. അപകടശേഷം വാഹനം വർക്ക്ഷോപ്പില്‍ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായായി വിവരം ലഭിച്ചിരുന്നു. വാഹനമിടിച്ച ശേഷം രാജൻ റോഡില്‍ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്നു. ആറ് മണിയോടെയാണ് നാട്ടുകാർ രാജനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.