പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് ഗ്രൗണ്ട് നിർമ്മാണം നടന്നത്.
പി.ടി.എ പ്രസിഡന്റ് അജിം അലി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.നിഹാസ്, എസ്.ആർ.അഫ്സൽ, വാർഡ് മെമ്പർ ഐ.മുബാറക്, കിളിമാനൂർ ബി.പി.സി കെ.നവാസ്,പ്രിൻസിപ്പൽ എസ്.ഉഷ,ഹെഡ്മിസ്ട്രസ് എം.ബിന്ദു,നെജി ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.