കിളിമാനൂർ : കിളിമാനൂർ പാപ്പാല വിദ്യാജ്യോതി എൽ പി സ്കൂളിലെ സ്കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് ഉച്ച കഴിഞ്ഞ് കുട്ടികളെ വീട്ടിൽ എത്തിക്കാൻ പോകുന്ന വഴക്കാണ് അപകടം.
കിളിമാനൂർ വട്ടപ്പാറ മാറാൻകുഴിയിൽ ആണ് സ്കൂൾ ബസ് അപകടത്തിൽ പെട്ടത്. 22വിദ്യാർത്ഥികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. കുട്ടികളുമായി കയറ്റം കയറുകയായിരുന്ന സ്കൂൾ ബസ് എതിരെ വന്ന കാറിന് സൈഡ് നൽകുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട പുറകോട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് ബസ് ഒരു കുഴിയിലേക്ക് പതിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.