വർക്കല : ഉണർവ്വ് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ വർക്കല എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. കോളേജിലെ 82- 84 പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ ആണ് ഉണർവ്.
പ്രസിഡൻറ് കെ ജി തകിലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി എസ് ഗീത, കെ കെ സജീവ്, എൻ ധർമ്മരാജ്, മുഹമ്മദ് താഹ, രാജേഷ് എം ജി, ഓണാഘോഷ കമ്മിറ്റി കൺവീനർ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.
അത്തപ്പൂക്കളം ഒരുക്കലും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയും മാവേലിയെ വരവേൽക്കലും ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു. മാവേലി വേഷത്തിൽ അതിഥിയായി എത്തിയത് നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുൽജിത്ത് എസ് ജി ആയിരുന്നു.
തുടർന്ന് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഗാനമേളയും ഫ്യൂഷൻ ഡാൻസും മറ്റു കലാപരിപാടികളും ഓണക്കളികളും ഓണസദ്യയും നടന്നു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തി സമ്മാനവിതരണവും നടത്തി.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിലേറെ പൂർവ്വ വിദ്യാർത്ഥികൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓണാഘോഷത്തിൽ പങ്കെടുത്തു. വർക്കല കോളേജിലെ ഏറ്റവും വലിയ വിദ്യാർത്ഥി ബാച്ച് കൂട്ടായ്മയാണ് ഉണർവ്.