മാറനല്ലൂരില്‍ സ്കൂള്‍ ബസിനടിയിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പുന്നാവൂർ സ്വദേശി ജോസാണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ബസ്സിന്റെ ടയറിനടിയില്‍പ്പെട്ട് മരണം സംഭവിച്ചുവെന്ന് പോലും സംശയിക്കുന്ന നിലയിലാണ് സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടിയത്. കാലിന് പരിക്കേറ്റ യുവാവിനെ ആംബുലൻസില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.