ചാത്തൻപാറ ജംഗ്ഷനിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു 

Attingal vartha_20250915_175343_0000

കല്ലമ്പലം : ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷനിൽ മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് അപകടം. യുവാവ് മരണപ്പെട്ടു. കടുവയിൽ റഫീഖ് മൗലവിയുടെ മകൻ മുഹമ്മദ്‌ യാസീൻ (22) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. കല്ലമ്പലം ഭാഗത്തേക്ക്‌ യാസീനും സുഹൃത്തും സഞ്ചരിച്ചു വന്ന സ്കൂട്ടറിനു പിന്നാലെ അതേ ദിശയിൽ വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയും ലോറിയുടെ ചക്രം കയറിയിറങ്ങിയെന്നും നാട്ടുകാർ പറയുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പുല്ലൂർമുക്ക് സ്വദേശിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!