കല്ലമ്പലം : ദേശീയ പായിൽ ചത്താൻപാറ ജംഗ്ഷന് സമീപം വൈകിട്ട് അഞ്ച് മണിയോടെ ഇരുചക്ര വാഹനത്തിനു പിന്നിൽ ലോറി ഇടിച്ചു തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവി-സുധീന ദമ്പതികളുടെ മകനും ചിറയിൻകീഴ് മുസ്ലിയാർ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് യാസീൻ (22) മരണപ്പെട്ടു.
ഉടൻ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൂടെ സഞ്ചരിച്ച വിദ്യാർത്ഥി പാവല്ല സ്വദേശി ഇർഫാനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.
യാസീന്റെ സഹോദരങ്ങൾ : മുഹമ്മദ് അബ്ദുള്ള: അദ്ധ്യാപകൻ, (റഹുമാനിയ അറബിക് കോളേജ്, മഞ്ഞപ്പാറ), അബ്ദുൽ മജിദ്, മറിയം തയ്യിബ (വിദ്യാർത്ഥികൾ, കെ. ടി. സി. ടി സ്കൂൾ, കടുവയിൽ).