പാലോട് പൊലീസ് സ്റ്റേഷന് സമീപത്തെ വളവിൽ മുന്നിൽ പോയ കാറിന്റെ പുറകിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു കയറി. കാർ നിയന്ത്രണംവിട്ട് സമീപത്തെ വർക്‌ഷോപ്പിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് നിന്നു. മുന്നിൽ പോയ കാർ പെട്ടന്ന് ബ്രേക് ചെയ്തതാണ് അപകട കാരണമെന്ന് റിപ്പോർട്ട് . അപകടത്തിൽ ആർക്കും പരിക്കില്ല.കഴിഞ്ഞ ദിവസം രാത്രിയിൽ ഇതേ പാതയിൽ ചുള്ളിമാനൂർ മഞ്ഞക്കോട്ട്മൂല വളവിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് പിക്ക്അപ്പ് വാനിലേക്ക് ഇടിച്ചുകയറി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന കുറുപുഴ വെമ്പ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
