വർക്കലയിൽ സാനിറ്ററി വേസ്റ്റ് കളക്ഷൻ

k-m-laji.1.3470369

വർക്കല: നഗരസഭ ആരംഭിച്ച സാനിട്ടറി വേസ്റ്റ് ഡിസ്ട്രോയർ പ്ലാന്റിന്റെ പ്രയോജനം ഓരോ വീടുകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ കളക്ഷൻ സംവിധാനം മാലിന്യ ശേഖരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിജി,നിതിൻ നായർ,സി.അജയകുമാർ,കൗൺസിലർമാരായ സിന്ധു ഉണ്ണിക്കൃഷ്ണൻ ആമിന,ഷീന.കെ.ഗോവിന്ദ്,രാഖി,അനിൽകുമാർ,പ്രിയ ഗോപൻ,ഷംസുദ്ദീൻ,ജിഗിഷ്,അശ്വതി,നഗരസഭാ സെക്രട്ടറി മിത്രൻ.ജി,മുൻസിപ്പൽ എൻജിനിയർ സന്തോഷ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്ലാന്റിന്റെ നിർവഹണ സ്ഥാപനമായ ഫ്ളോറെറ്റ് ടെക്നോളോജിസാണ് വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി നഗരസഭയുമായി കരാറിൽ ഏർപ്പെട്ടത്. ശുചിത്വ മിഷൻ അംഗീകൃത സ്ഥാപനമായ ആക്രി ഇമ്പാക്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഫ്ളോറെറ്റ് ഇ സംവിധാനം ഒരുക്കുന്നത്. പൊതുജനങ്ങൾക്ക് മൊബൈൽആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്ത് മാലിന്യം കൈമാറാവുന്നതാണ്. ഏജൻസി വീട്ടിലെത്തി മാലിന്യം ശേഖരിച്ച് പ്ലാന്റിൽ ശാസ്ത്രീയമായി സംസ്കരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!