പ്രൊഫഷണൽ പ്രോഗ്രാം ഏജൻ്റ്സ് ഫെഡറേഷൻ (പി.പി.എ.എഫ്) സംസ്ഥാന സമ്മേളനം സെപ്റ്റംബർ 18, 19, 20 തീയതികളിൽ കിളിമാനൂരിൽ നടക്കും.
18 ന് വൈകിട്ട് 4.30ന് പുതിയകാവിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കിളിമാനൂർ എസ്.എച്ച്.ഒ.ബി.ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. 6.30ന് പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എ.റഹിം എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, എൻ.സലിൽ, ഡോ.കെ.കെ.മനോജൻ തുടങ്ങിയവർ പങ്കെടുക്കും.രാത്രി 8 ന് ഫോക്ക് ഇൻഡ്യ നാട്യമഞ്ചിൻ്റെ നാടൻപാട്ട് മെഗാഷോ.
19 ന് രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്യും.വേണുഗോപാൽ പാലക്കാട് അദ്ധ്യക്ഷത വഹിക്കും. 2.30 ന് പി.പി.എഎഫ് മെമ്പർമാർക്കുള്ള ക്വിസ് മത്സരം. 3 ന് തിരുവനന്തപുരം അണിയരങ്ങിൻ്റെ ഫോക് സ്റ്റാർ നൈറ്റ്. 3.30 ന് പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ തിരുവനന്തപുരം ജോസ് കോയുടെ ഗാനമേള.
20ന് രാവിലെ ടൗൺ 9 ന് തിരുവനന്തപുരം നക്ഷത്രയുടെ ഗാനമേള. ഉച്ചക്ക് 1 ന് കൊട്ടാര സദ്യ.3ന് സൈനിക മാന്ത്രികൻ രാജേഷ് മാന്നൂരിൻ്റെ മാജിക് ഷോ. 5.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. പി.പി.എ.എഫ് പ്രസിഡൻ്റ് വേണുഗോപാൽ പാലക്കാട് അദ്ധ്യക്ഷത വഹിക്കും.ഒ.എസ്.അംബിക എം.എൽ.എ, അഡ്വ.ഡി.കെ.മുരളി എം.എൽ.എ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മുൻ കേന്ദ്ര മന്ത്രി വി.മുരളിധരൻ, സിനിമാ നിർമ്മാതാവ് കല്ലയം സുരേഷ്, രാമവർമ്മ തമ്പുരാൻ, അമ്പലപ്പുഴ രാധാകൃഷ്ണൻ ,കെ.ആർ.പ്രസാദ്, ഗിരി കൃഷ്ണൻ, രാജീവൻ മമ്മിളി ,മുഹാദ് വെമ്പായം, സുരേഷ് ദിവാകരൻ, ശ്യാം കിളിമാനൂർ, പ്രദീപ് വൈശാലി എന്നിവർ സംസാരിക്കും.
രാത്രി 7.30 ന് പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ ജോസ്കോ എൻ്റർടൈൻമെൻ്റിൻ്റെ മിമിക്സ് മെഗാ ഷോ.