വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസ് പരി​ഗണനയിൽ

Attingal vartha_20250917_210917_0000

ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി പരിധിയിൽ വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസ്സിന് അനുമതി നൽകുന്നത് പ​രി​ഗണനയിൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി മേഖലാ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്.

പുതിയ പെർമിറ്റ്, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പേര് മാറ്റൽ എന്നിവ ഉൾപ്പെടെ 35 അപേക്ഷകൾ യോ​ഗത്തിൽ പരി​ഗണിച്ചു.

ജില്ലാ പോലീസ് ചീഫ് (റൂറൽ) ഡിനിൽ ജെ.കെ, ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.ജോഷി, ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി ബിജു എസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!