വെഞ്ഞാറമൂട് :വെണ്മ ട്രസ്റ്റ് ഒന്നാം വാർഷികവും ഓണാഘോഷവും കുടുംബ സംഗമവും വെഞ്ഞാറമ്മൂട് തൈക്കാട് ഡി.പ്രേംരാജ് ഗസ്റ്റ് ഹൗസിൽ നടന്നു.
ട്രസ്റ്റ് പ്രസിഡന്റ് എ.ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.മികച്ച ബിസിനസ് സംരംഭകരായ ഷിബു അബൂബക്കർ,ഷാജി പിരപ്പൻകോട്,ഷാജി ഗോർഫുക്കാൻ ,വെണ്മ പ്രസിഡന്റ് ഡി.പ്രേംരാജ് എന്നിവരെ ആദരിച്ചു.എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി.അഡ്വ.സരോഷ് ബോധവത്കരണ സെമിനാർ നടത്തി.
ട്രസ്റ്റ് ആസ്ഥാന മന്ദിര നിർമാണ ഫണ്ട് ശേഖരണത്തിന്റെ ആദ്യ സംഭാവന ട്രസ്റ്റ് പ്രസിഡന്റ് എ.ഷാഹുൽ ഹാമീദിൽ നിന്ന് സ്വീകരിച്ച് ഡോ.മനോജൻ ഉദ്ഘാടനം നിർവഹിച്ചു.അർജ്ജുനൻ സ്വാഗതവും ഷറഫുദ്ദീൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ഡോ.മനോജൻ,വക്കം ഷക്കീർ,നജു മുദ്ദീൻ, ഷിബു അബൂബക്കർ,പ്രശോഭൻ,സലാഹുദ്ദീൻ,രാജൻ, ആസാദ് എന്നിവർ സംസാരിച്ചു.ബി.കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.