വാമനപുരം മണ്ഡലത്തിലെ കെ.എസ് ആർ ടി സി ഡിപ്പോകൾ കംപ്യൂട്ടറൈസേഷനായി പത്ത് ലക്ഷം രൂപ അനുവദിച്ചതായി ഡി കെ മുരളി എം എൽ എ അറിയിച്ചു. വെഞ്ഞാറമൂട്, പാലോട് ഡിപ്പോകൾ സമ്പൂർണമായി കംപ്യൂട്ടർ വൽക്കരിക്കുന്നതിനാണ് എം.എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായത്.
ഓരോ ഡിപ്പോയ്ക്കും അഞ്ച് ലക്ഷം രൂപയുടെ കപൂട്ടർ അനുബന്ധ ഉപകരണങ്ങളാണ് ലഭിക്കുക.കെ.എസ് ആർ.ടി സി മാനേജിംiഗ് ഡയറക്ടർക്കാണ് നിർവഹണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം കംപൂട്ടറൈസേഷൻ പൂർത്തിയാക്കുമെന്ന് എം.എൽ എ അറിയിച്ചു.