മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ചെമ്പൂര് ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ-ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയയിടംകരകൗശലയിടം, നിർമ്മാണയിടം എന്നിങ്ങനെ കുഞ്ഞുങ്ങളുടെ വ്യത്യസ്ത വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 ഇടങ്ങളാണ് വർണ്ണകൂടാ രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 12 ലക്ഷം രൂപ ചെലവിലാണ് വർണ്ണക്കൂടാരം തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് ( സ്ട്രെങ്ത്തനിംഗ് ടീച്ചിംഗ്-ലേണിങ്ങ് ആൻഡ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ് ) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് വർണ്ണക്കൂടാരം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാസ്മിൻ പി എ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, അധ്യാപകർ, രക്ഷകർത്താക്കൾ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.