ബൈക്കുകൾ മോഷ്ടിച്ച് നമ്പറും രൂപവും മാറ്റി : വാഹന പരിശോധനയിൽ പൊലീസിന്റെ വലയിലും

eiLII8I66045

ആറ്റിങ്ങൽ : നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ. മോഷ്ടിച്ച ബൈക്കുകൾ നമ്പറും രൂപവും മാറ്റി കറങ്ങി നടക്കുന്നതിനിടെ വാഹന പരിശോധനയിൽ ആണ് പ്രതികളെ പോലീസ് പിടികൂടുന്നത്. മതി മുദാക്കൽ ചെമ്പൂര് കാവുവിള രാജീവ്‌ ഭവനിൽ രാജീവിന്റെ മകൻ ശ്രീരാജ് (19), കടുവയിൽ രാമച്ചംവിള ശ്രീജ ഭവനിൽ സതീശന്റെ മകൻ പക്രു എന്ന് വിളിക്കുന്ന ആകാശ്(20), കീഴാറ്റിങ്ങൽ പെരുംകുളം കാട്ടുവിള വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണു ഗോപി(20) എന്നിവരെയും മോഷണ ബൈക്കുകൾ കൃത്രിമം നടത്തി ഈ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന പ്രതികളുടെ സഹായികളായ കീഴാറ്റിങ്ങൽ മണനാക്ക് ഷാജി മൻസിലിൽ ഷാജഹാന്റെ മകൻ ആസിഫ് (19), ഇടയ്ക്കോട് പതിനെട്ടാം മൈൽ മധുവിന് വീട്ടിൽ ഭാസിയുടെ മകൻ ഫസിൽ (20) എന്നിവരെയും ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇളമ്പ പള്ളിയറ ക്ഷേത്രത്തിനു സമീപം മണിമംഗലം വീട്ടിൽ ഭാസ്കരപിള്ളയുടെ മകൻ വിജയകുമാരൻ പിള്ളയുടെയും മുദാക്കൽ ചെമ്പൂര് ഷിജു ഭവനിൽ സുരേന്ദ്രനെ മകൻ ബിജുവിനെമുദാക്കൽ ചെമ്പൂര് ഷിജു ഭവനിൽ സുരേന്ദ്രന്റെ മകൻ ബിജുവിന്റെയും കടയ്ക്കാവൂർ കട്ടു മോൻ വിഷ്ണു പ്രിയ ഭവനിൽ പുഷ്പാകരൻറെ മകൻ അഭയുടെയും ബൈക്കുകൾ മോഷണം പോയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരവെ ആറ്റിങ്ങൽ പോലീസിനെ വാഹനപരിശോധനയിൽ നമ്പർ ഉൾപ്പെടെ രൂപമാറ്റം വരുത്തിയ ബൈക്ക് കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്തും.

ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി ദിപിൻ, സബ്ഇൻസ്പെക്ടർ ശ്യാം എം.ജി, എഎസ്ഐ വി.എസ് പ്രദീപ്, എസ്.സി.പി.ഒ മാരായ ജയൻ, സലിം, ഷിനോദ്, താജുദ്ദീൻ, സി.പി.ഒ മാരായ അജി, സവാദ്ഖാൻ, അനീഷ്, ലിബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!