പാലോട് കാട്ടാന ആക്രമണം-  സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്

Attingal vartha_20250921_122949_0000

പാലോട് യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം.യുവാവിന് ഗുരുതര പരിക്ക്. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു.

സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടി. ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!