കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ ബി ആർ സി പരിധിയിലെ 52 ഗവൺമെന്റ്, എയ്ഡഡ് – പ്രൈമറി വിദ്യാലയങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ വച്ച് നടന്നു.
ബി പി സി നവാസ്. കെ അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. പ്രൈമറി വിഭാഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്ന 9 ഇനം കളിയുപകരണങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സി ആർ സി സി ഷീബ കെ ചടങ്ങിന് സ്വാഗതം പറയുകയും, ബി.വി യു.പി.എസ്
നാവായിക്കുളത്തിലെ എച്ച്.എം. ഇൻ ചാർജ് സുരേഷ് കുമാർ.ബി നന്ദി പറയുകയും ചെയ്തു.