മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ വെള്ളല്ലൂർ ശിവക്ഷേത്രം – എം എൽ എ പാലം റോഡിന്റെ ഉദ്ഘാടനം ഒ എസ്. അംബിക എം എൽ എ നിർവ്വഹിച്ചു.
വെള്ളല്ലൂർ എം എൽ എ പാലം ജംഗ്ഷനിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതം ആശംസിച്ച ഉദ്ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അർച്ചന . ബി.യു, അനോബ് ആനന്ദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ. സുനി, സുരേഷ് പയക്കാട്, ആർ.രതീഷ് , സത്യശീലൻ ,.കെ.ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. 22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സി.ഡി.എസ്. അംഗം ദീപ എൽ.എസ്. നന്ദി പ്രകാശിപ്പിച്ചു.