ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്‌ഘാടനം

Attingal vartha_20250922_210801_0000

തിരുവനന്തപുരം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ൽ ഹജ്ജ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ സാങ്കേതിക പഠന പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .

മണക്കാട് ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥന ഹജ്ജ് കമ്മിറ്റി അംഗം എം.എസ് അനസ് ഹാജി ഉദ്‌ഘാടനം ചെയ്‌തു .

ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ തിരുവല്ലം യൂസഫ് ആമുഖപ്രഭാഷണം നടത്തി. മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ,പി.എം.എസ് ഖാജ ഹാജി , ശരീഫുദ്ധീൻ മണക്കാട് ,അസിസ്റ്റന്റ് ഡിറ്റിഒ ഷാൻ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

പൂന്തുറ പുത്തൻ പള്ളി ചീഫ് ഇമാo ഓച്ചിറ അബ്ദുള്ള മൗലവി , ഹജ്ജ് ഫാക്കൾറ്റിമാരായ നിഷാദ് പന്ത്രണ്ടിൽ , അസീം എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി .ആയിരത്തോളം ഹജ്ജ് തീർത്ഥാടകർ പരിശീലന ക്യാമ്പിൽ സംബന്ധിച്ചു .ശേഷിക്കുന്ന രണ്ടു ഘട്ടം പരിശീലന ക്ലാസുകൾ മറ്റു കേന്ദ്രങ്ങളിൽ പിന്നീട് സംഘടിപ്പിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!