കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെയും കേന്ദ്ര സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 16 ചൊവ്വാഴ്‌ച രാവിലെ 10 ന് ദ്വാരക ഓഡിറ്റോറിയം, വീരളം, ആറ്റിങ്ങൽ വെച്ച് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആവിഷ്കരിച്ചിട്ടുള്ള റൈസിംഗ് ആൻ്റ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (റാംപ്) സ്‌കീമിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഘടിപ്പിച്ചത്.
വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ദിനേശ് ആർ മുഖ്യ പ്രഭാഷണം നടത്തി. വർക്കല ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സച്ചു എസ് കുറുപ്പ് സ്വാഗതവും ഐ ഇ ഒ മാരായ പ്രവീണ, ജുംലത്ത്, സ്റ്റാൻലി, ബിനുലാൽ എന്നിവർ ആശംസയും അറിയിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ബി ഡി എസ് പി സുജിത് കൃതജ്ഞത രേഖപെടുത്തി.
തുടർന്ന് താലൂക്കിൽ മികച്ച പ്രകടനം കാഴ്ചവച്ച 15 ബാങ്കുകളെ മൊമെന്റോ നൽകി ആദരിച്ചു. ശേഷം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ദിനേശ് ആർ മുഖ്യ പ്രഭാഷണം നടത്തി.
വർക്കല ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി സച്ചു എസ് കുറുപ്പ് സ്വാഗതവും ഐ ഇ ഒ മാരായ പ്രവീണ, ജുംലത്ത്, സ്റ്റാൻലി, ബിനുലാൽ എന്നിവർ ആശംസയും അറിയിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ബി ഡി എസ് പി സുജിത് കൃതജ്ഞത രേഖപെടുത്തി. തുടർന്ന് താലൂക്കിൽ മികച്ച പ്രകടനം കാഴ്ചവച്ച 15 ബാങ്കുകളെ മൊമെന്റോ നൽകി ആദരിച്ചു. ശേഷം വിവിധ പദ്ധതികളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഉള്ള വായ്പ അനുമതി പത്രങ്ങൾ സംരംഭകർക്കും പുതിയ വായ്പ അപേക്ഷകൾ ബാങ്കുകൾക്കും ചടങ്ങിൽ വച്ചു നൽകി.
1100 ലക്ഷം രൂപയുടെ വായ്പ അപേക്ഷകൾ ചടങ്ങിൽ വച്ചു വിതരണം ചെയ്തു. ശേഷം വിവിധ ബാങ്ക് പ്രതിനിധികളുമായി സംരംഭകർ നേരിട്ട് സംവദിച്ചു. ബാങ്കിംഗുമായി ബന്ധപ്പെട്ട സംരംഭകർ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് കേരള ഗ്രാമീൺ ബാങ്ക് കാരേറ്റ് ബ്രാഞ്ച് മാനേജർ സാരംഗ് സംസാരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ചിറയിൻകീഴ് ഐ ഇ ഒ ബിനുലാലും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ചു ഡി ആർ പി ജയന്തിയും ക്ലാസുകൾ നയിച്ചു. 3 മണിയ്ക്ക് പരിപാടി അവസാനിച്ചു.