നെടുമങ്ങാട്: കോടതിയിലേക്കുള്ള വിദ്യാർത്ഥികളുടെ നിയമ പരിജ്ഞാനയാത്ര സംവാദയുടെ ഭാഗമായി ഞാറനീലി അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ എസ്.പി.സി വിദ്യാർത്ഥികൾ നെടുമങ്ങാട് കോടതി സന്ദർശിച്ച് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റൂബി ഇസ്മയിലുമായി സംവദിച്ചു.
കുട്ടികൾക്ക് മജിസ്ട്രേറ്റ് സംവാദ ബാഡ്ജ് വിതരണം ചെയ്തു.കോടതി സന്ദർശനം,വിവിധ സെഷനുകൾ,ക്വിസ് മത്സരം എന്നിവയും ലീഗൽ സർവീസ് അധികൃതർ ഏർപ്പെടുത്തിയ സമ്മാനവിതരണവും നടന്നു.
സംവാദ നെടുമങ്ങാട് താലൂക്ക് കോഓർഡിനേറ്റർ അഡ്വ.കെ.ഉബൈസ് ഖാൻ,ലീഗൽ സർവീസ് സെക്രട്ടറി വൈശാന്ത്,അഡ്വ.അനില കെ.പി,അഡ്വ.ജയകുമാർ തീർത്ഥം,അഡ്വ.വിമേഗ,അഡ്വ.ഷെറിൻ,എസ്.പി.സി കോഓർഡിനേറ്റർ വിനോദ്,പാരാ ലീഗൽ വോളന്റിയർമാരായ പ്രിയങ്ക തുടങ്ങിയവർ നേതൃത്വം നൽകി.