ആലംകോട്: ആലംകോട് മുസ്ലിം പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 111-ാമത് ആണ്ടുനേർച്ച 2025 സെപ്റ്റംബർ 24, 25, 26 തീയതികളിൽ ആലംകോട് മുസ്ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ വച്ച് നടക്കുന്നു.
ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികളേയും എ.യു. കോളേജിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും ആദരിക്കൽ, മത പ്രഭാഷണം, പ്രാർത്ഥന സമ്മേളനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
നാളെ വൈകുന്നേരം 7 മണിക്ക് ആലംകോട് മുസ്ലീം ജമാഅത്ത് മുദരിസ് നിഹാൽ ഹാദി അൽ മുഹ്‌തദി ഉദ്ഘാടനം നിർവഹിക്കും.ആലംകോട് ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജമാഅത്ത് സെക്രട്ടറി എ.എം. നാസർ സ്വാഗതവും ഹിഫ്ള് കോളേജ് വിദ്യാർത്ഥി സ്വാദിഖ് ഖിറാഅത്തും നടത്തും. തുടർന്ന് രാത്രി 8 മണിമുതൽ സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങൾ, കൊല്ലം പ്രഭാഷണവും പ്രാർത്ഥനയും നടത്തും.
സെപ്റ്റംബർ 25നു വൈകുന്നേരം 7 മണിക്ക് മതപ്രഭാഷണത്തിന് കടുവയിൽ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം
അബുറബീഅ് സ്വദഖത്തുള്ള ബാഖവി നേതൃത്വം വഹിക്കും.
സെപ്റ്റംബർ 26ന് വൈകുന്നേരം 7 മണിക്ക് ആലംകോട് മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസ്സാമുദ്ദിൻ അസ്‌ഹരി മതപ്രഭാഷണത്തിനും പ്രാർത്ഥന സമ്മേളനത്തിനും നേതൃത്വം നൽകും.
ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുള്ള നഈമി, സദർ മുഅല്ലിം ഹുസൈൻ ജൗഹരി ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വേദിയിൽ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, എ.യു. കോളേജിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനികളെ ആദരിക്കും. സബ്കമ്മിറ്റി കൺവീനർ എം. മുഹസിൻ നന്ദി രേഖപ്പെടുത്തും. തുടർന്ന് അന്നദാന വിതരണം നടക്കും.