മംഗലപുരം : തോന്നയ്ക്കൽ പാട്ടത്തിൻകര “സ്നേഹതീരം” റസിഡൻ്റ്സ് അസോസിയേഷൻ്റെയും കൊയ്ത്തൂർക്കോണം “പുണ്യം കൂട്ടായ്മ”യുടെയും സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “പുണ്യം കൂട്ടായ്മ” ചീഫ് അഡ്മിൻ പിരപ്പൻകോട് ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം ജയ, “സ്നേഹതീരം” റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എസ്.ഷജീർ, സെക്രട്ടറി കെ.സുരകുമാർ, കാരമൂട് സെൻ്റ് ജോൺസ് ഹോസ്പിറ്റൽ പബ്ലിക് റിലേഷൻസ് ഓഫീസർ അജിത്, “പുണ്യം കൂട്ടായ്മ” ചെയർമാൻ പോൾ ആന്റണി എന്നിവർ സംസാരിച്ചു.
കാരമൂട് സെൻ്റ് ജോൺസ് ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ദന്തൽ പരിശോധന, പ്രമേഹം,രക്തസമ്മർദ്ദം, ‘ഡയബറ്റിക് ന്യൂറോപ്പതി പരിശോധന, തൈറോയിഡ് ടെസ്റ്റ് എന്നിവയും വിവിധ രോഗങ്ങൾക്കുള്ള സൗജന്യ മരുന്ന് വിതരണവും നടത്തി.