തൊളിക്കോട് ഗ്രാമ പഞ്ചായത്തിൽ നവീകരിച്ച തോട്ടവിള- ഒലിപ്പുവിളാകം തുരുത്തി റോഡിൻ്റെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുവേണം വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതെന്നും മുൻഗണന നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ജെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു തോമസ്, തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. സുശീല തുടങ്ങിയവർ പങ്കെടുത്തു.