വെഞ്ഞാറമൂട് പാകിസ്ഥാൻ മുക്കിൽ ആരിഫ് സാംസ്കാരിക സമിതി പ്രവർത്തകർ സൂചന ബോർഡ് സ്ഥാപിച്ചു.
ദൂര ദേശങ്ങളിലേക്കുള്ള കെ എസ് ആർ ടി സി ബസുകൾ മറ്റു കണ്ടയിനറുകൾ, തുടങ്ങിയ വാഹനങ്ങൾ സമന്വയ നഗർ വഴി വരുമ്പോൾ പാകിസ്ഥാൻ മുക്കിൽ സൂചന ബോർഡ് അധികൃതർ സ്ഥാപിച്ചിരുന്നില്ല. ഇതു കാരണം ഡ്രൈവർമാർ വഴിതെറ്റി സഞ്ചരിച്ചിരിന്നു.
പരാതികൾ ഉയർന്നിട്ടും അധികൃതർ സൂചന ബോർഡ് സ്ഥാപിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആണ് ആരിഫ് സാംസ്കാരിക സമിതി പ്രവർത്തകർ ബോർഡ് സ്ഥാപിച്ചത്. പ്രവർത്തകരായ എച്ച് ടി ശിഹാബ് പുതുർ, അബ്ദുൽ സലാം, ഷാജഹാൻ തുടങ്ങിയവർ ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്.