വെഞ്ഞാറമൂട് മേൽ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹ നയാത്ര കൂടുതൽ സുഗമവും സുരക്ഷിത വുമാകാൻ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയന്ത്രണങ്ങൾ എല്ലാവരും കൃത്യമായും കർശനമായും പാലിക്കണമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.
നിലവിലുള്ള ട്രാഫിക് നിയന്തണങ്ങൾ അവലോകനം ചെയ്യുന്നതിനായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ എ. മേൽപാലം നിർമ്മാണം നിശ്ചയിച്ച രീതിയിലും വേഗത്തിലും നടക്കുന്നതായും യോഗം വിലയിരുത്തി.
യോഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആസാദ് അബ്ദുൽ കലാം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബീനാരാജേന്ദ്രൻ, പി.വി രാജേഷ്, കുതിരകളം ജയൻ, കെ.ആർ എഫ് ബി എഞ്ചിനീയർമാർ, കെ.എസ്ആർ.ടി സി ഉദ്യോഗസ്ഥർ, ഊരാളു ങ്കൽ ലേബർ കോൺ ട്രാക്ട് സൊസൈറ്റി എഞ്ചിനീയർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ.
1.തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങൾ മുൻനിശ്ചയിച്ച റൂട്ടുകളിലൂടെ തന്നെ പോകേണ്ടതും വെഞ്ഞാറമൂട് സ്കൂൾ കഴിഞ്ഞുള്ള എസ്.ബി ഐ ബാങ്കിന് മുൻവശത്ത് ക്രമീകരിച്ചിട്ടുള്ള താൽക്കാലിക സ്റ്റോപ്പിൽ നിർത്തി പോകേണ്ടതുമാണ്.
2.തിരുവനന്തപുരം, പോത്തൻകോട് ഭാഗങ്ങളിൽ നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കായി മാത്രം വരേണ്ട കെ.എസ് ആർ ടി സി, സ്കൂൾ വാഹനങ്ങൾ തൈക്കാട് നിന്ന് തിരിഞ്ഞ് വെഞ്ഞാറമൂട് എച്ച്.പി പെട്രോൾ പമ്പിൻ്റെ ഭാഗത്ത് എത്തി തിരിച്ച് പോകാവുന്നതാണ്.
3.നെല്ലനാട് എൽ.പി സ്കൂൾ, നാഗരുകുഴി, പാറയ്ക്കൽ, മൈത്രീനഗർ എന്നിവിടങ്ങളിൽ സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിക്കണം.
4.ഹെവി വെഹിക്കിൾ വാഹനങ്ങൾ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങ ളിൽ കൂടി മാത്രം കടന്നു പോകേണ്ടതാണ്.
5.വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട പ്രധാന പോയിൻ്റു കളിൽ ആവശ്യ മെങ്കിൽ കൂടുതൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കുന്നതിനും നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.