ആറ്റിങ്ങലിൽ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു

IMG-20250925-WA0008

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ വളർച്ചയ്ക്കും അവയ്ക്കിടയിലെ ആരോഗ്യകരമായ മത്സര ശേഷി വളർത്തുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ്’ ‘റൈസിംഗ് ആൻഡ് അക്‌സെലിറേറ്റിംഗ് എം എസ് എം ഇ പെർഫോമൻസ്(RAMP).

എം.എസ്.എം.ഇകളുടെ വിപണി പ്രവേശനം വികസിപ്പിക്കുക, ധന സഹായ ലഭ്യത വർദ്ധിപ്പിക്കുക, വനിത സംരംഭകത്വം വർദ്ധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്’ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കൂടാതെ എം.എ സ്.എം.ഇകൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശം നൽകുന്നതിനും, ലൈസൻസിംഗ്, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിംഗ്, ജി. എസ്. റ്റി. ടെക്നോളജി എന്നീ മേഖല കളിലെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും ഈ പരിപാടി യിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതിൻ്റെ ഭാഗമായി ഭക്ഷ്യ വസ്തു‌ക്കളുടെ ഉൽപാദനം, വിപണനം, സാങ്കേതിക വിദ്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഏകദിന എം.എസ്.എം.ഇ ക്ലിനിക്ക് ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എസ്സ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വർക്കല നഗരസഭ വ്യവസായ വികസന ഓഫീസർ സ്റ്റാൻലി ജി എസ്സ് സ്വാഗതവും ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ബിനു ജി എസ്സ്, ഐ ഇ ഒ മാരായ പ്രവീണ, സച്ചു എസ് കുറുപ്പ്, ബിനുലാൽ എന്നിവർ ആശംസയും കിളിമാനൂർ ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ജുംലത്ത് കൃതജ്ഞതയും രേഖപെടുത്തി.

തുടർന്ന് വാല്യൂ ആഡഡ് പ്രോഡക്ടസ് ഫ്രം ഫ്രൂട്സ് & വെജിറ്റബിൾസ് എന്ന വിഷയത്തിൽ കൊല്ലം കൃഷി വിഗ്യൻ കേന്ദ്രം അസിസ്റ്റന്റ്‌ പ്രൊഫസർ ഷംഷ്യയും ജി എസ് ടി നിയമങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ കോസ്റ്റ് അക്കൗണ്ടന്റ് വിശാൽ റ്റി ജോർജും ഭക്ഷ്യ സുരക്ഷാ അനുമതിയും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ ചിറയിൻകീഴ് സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. റസീമ എസ് ആർ എന്നിവർ ക്ലാസുകൾ നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!