നവരാത്രിയോടനുബന്ധിച്ച് തയ്യാറാക്കിയ മൂകാംബികദേവി ഭക്തിഗാനാൽബം പ്രകാശനം ചെയ്തു. കൊല്ലൂർ, മൂകാംബിക സരസ്വതിമണ്ഡപത്തിൽ ക്ഷേത്രതന്ത്രി പ്രശാന്ത് ഭട്ട് പ്രകാശനം നിർവഹിച്ചു.
സീരിയൽ നടൻ പുഷ്പൻ, ഡി.ദാമോദരൻ, കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ആർ&ആർ ഫ്രെയിംസിൻ്റെ ബാനറിൽ പുറത്തിറക്കുന്ന ആൽബത്തിൻ്റെ ഗാനരചന നിർവഹിച്ചത് രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനം കെ.രാജേന്ദ്രൻ. ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചത് അഖിലേഷ് രാധാകൃഷ്ണൻ.