ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കും.
സെപ്റ്റംബർ 29നു വൈകിട്ട് 5ന് ഭഗവതിസേവ, തുടർന്ന് പൂജവയ്പ്പ്, സെപ്റ്റംബർ 30 നു വൈകിട്ട് 5ന് ദുർഗ്ഗാഷ്ടമി വിശേഷാൽ ഭഗവതിസേവ, ഒക്ടോബർ 1 നു വൈകിട്ട് 5 നു മഹാനവമി വിശേഷാൽ ഭഗവതിസേവ, ഒക്ടോബർ 2 നു രാവിലെ 6 മണിക്ക് വിദ്യാരാജഗോപാല മന്ത്രാക്ഷര ഹോമം തുടർന്ന് പൂജയെടുപ്പ്,വിദ്യാരംഭം, വൈകിട്ട് 5ന് നടനവിസ്മയം.