വെഞ്ഞാറമൂട്: അഞ്ചുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പോലീസ് പിടിയിലായി. കൊല്ലം കടയ്ക്കൽ പാറവിള പുത്തൻവീട്ടിൽ റാഫിയാണ് (49) പിടിയിലായത്.
വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട്-പുത്തൻപാലം റോഡിൽ മാണിയ്ക്കൽ പള്ളിക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ കാറിൽ കടത്തിക്കൊണ്ടുവന്ന പുകയില ഉൽപന്നങ്ങൾ പിടികൂടുകയായിരുന്നു.
കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ സജിത്ത്, ബിജു, ഷാജി സി.പി.ഒ.മാരായ നജീം ഷാ, ശ്രീകാന്ത്, സന്തോഷ്, അഭിജിത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.