വെഞ്ഞാറമൂട് കീഴായിക്കോണം എം.സി റോഡിനരികിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന അഗ്നി രക്ഷാനിലയത്തിൻ്റെ ബാക്കിയുള്ള നിർമാണ പ്രവർത്തികൾക്ക് 65 ലക്ഷം രൂപ കൂടി അനുവദിച്ച തായി ഡി.കെ മുരളി എം.എൽ എ അറിയിച്ചു.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദി ച്ചിട്ടുള്ളത്.നേരത്തേ അനുവദിച്ച 2.60 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുകയും എന്നാൽ ചുറ്റുമതിൽ, ഇൻറർലോക്ക് ഉൾപ്പെടെയുള്ള ചില പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമർപ്പിച്ചിരുന്ന ബാലൻസ് എസ്റ്റിമേറ്റിന് ഇപ്പോൾ അംഗീകാരം ലഭിച്ചത്.
ബാലൻസ് പ്രവർത്തി അടിയന്തിരമായി ടെണ്ടർ ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.