വർക്കലയിൽ കിഡ്സ്‌ അത്ലറ്റിക്സ് മെറ്റീരിയലുകളുടെ വിതരണോദ്‌ഘാടനം നടന്നു

IMG-20250928-WA0008

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്കരിച്ച കളിയങ്കണം പദ്ധതിയുടെ(കിഡ്സ്‌ അത്ലറ്റിക്സ് )കളിയുപകരണ വിതരണോദ്‌ഘാടനം വർക്കല ബി ആർ സി ഹാളിൽ വച്ച് വർക്കല എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു.

വർക്കല ബി പി സി ദിനിൽ. കെ. എസ് അധ്യക്ഷനായ യോഗത്തിൽ ബി ആർ സി ട്രെയിനർ ജി. ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പ്രഥമാധ്യാപകർ, ബി ആർ. സി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വർക്കല ഉപജില്ലയിലെ എൽ. പി വിഭാഗം പ്രവർത്തിക്കുന്ന 54 സ്കൂളുകളിൽ നിന്നുള്ള പ്രഥമാധ്യാപകർ കിറ്റുകൾ ഏറ്റു വാങ്ങി. ബി. ആർ. സി ട്രെയിനർ അനോജ യോഗത്തിന് നന്ദി രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!