വാമനപുരം മണ്ഡലത്തിലെ നന്ദിയോട് പച്ച ഗവ.എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി. 300 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിലുള്ള കെട്ടിടം അപര്യാപ്ത മാണെന്ന് കാണിച്ച് നിരവധി നിവേദനങ്ങൾ സ്കൂൾ അധികതർ നൽകിയിരുന്നു.ഇതിൻ്റെ അടിസ്ഥാന ത്തിലാണ് പുതിയ കെട്ടിടം അനുവദിച്ചി ട്ടുള്ളത്.പൊതു മരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പുതിയ ഡി.എസ് ആർ അനസരിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി എത്രയും വേഗം ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.
