ആറ്റിങ്ങൽ : സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്കാരങ്ങൾക്കും നയങ്ങൾക്കും ആനുകൂല്യ നിഷേധങ്ങൾക്കുമെതിരെ ആരോപിച്ചുകൊണ്ട് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡണ്ട് അബ്ദുൾ മജീദ് ക്യാപ്റ്റനായും, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മാനേജരായും, ട്രഷറർ അനിൽ വട്ടപ്പാറ കോഡിനേറ്ററായും നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസ പരിവർത്തനസന്ദേശ യാത്ര മറ്റൊലിക്ക് ആറ്റിങ്ങലിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് എ.ആർ. ഷമീം അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം വി.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൽ മജീദ്, പി.കെ. അരവിന്ദൻ, വട്ടപ്പാറ അനിൽകുമാർ,
യു.ഡി.എഫ്. ചെയർമാൻ വി. ജയകുമാർ, കെ.എസ്.എസ്.പി.എ ഭാരവാഹി കെ. അജന്തൻ നായർ, ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, കോൺ. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ബഷീർ, കെപിഎസ്ടിഎ ഭാരവാഹികളായ എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായൺ, ജെ. സജീന, എസ്. ബിജു, ആർ. അനിൽരാജ്, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ട്രഷറർ ബിജു ജോബായ്, സി. എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്,
മുഹമ്മദ് അൻസർ എന്നിവർ സംസാരിച്ചു.