സംസ്ഥാന കായിക വകുപ്പിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്താഭിമുഖ്യത്തിൽ പാലോട് ബി.ആർ സി സംഘടിപ്പിച്ച കിഡ്സ് അത്റ്റിക്സ് സ്പോർട്സ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ.ബി നജീബ് പദ്ധതി വിശദീകരണം നടത്തി.പാലോട് ബി.ആർ സി യുടെ കീഴിലുള്ള 62 പ്രൈമറി സ്കൂളുകൾക്കാണ് സ്പോർട്സ് കിറ്റ് വിതരണം നടത്തിയത്.ഇരുപതിനായിരം രൂപയുടെ ഉപകരണങ്ങളാണ് ഓരോ സ്കൂളിനും ലഭിക്കുക.
ചടങ്ങിൽ ബി.പി.സി ബൈജുകുമാർ ആർ. എസ്,എ.ഇ.ഒ ഷീജ, ട്രയിനർമാരായ ആർ ഷിബു, പ്രിയ തുടങ്ങിയവർ സംസാരിച്ചു.