ആറ്റിങ്ങൽ : ഗവൺമെന്റ് എൽപിഎസ് മേലാറ്റിങ്ങൽ സ്കൂളിലെ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അവർകൾ നിർവഹിച്ചു.
ചടങ്ങിൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഗിരിജ ടീച്ചർ, മൂന്നാം വാർഡ് കൗൺസിലർ ദീപ രാജേഷ്, ബ്ലോക്ക് പ്രോജെക്ട് ഓഫീസർ വിനു എസ്, പ്രഥമ അധ്യാപിക ഷീജ ഡി എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ നജാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിനോട് കിടപിടിക്കുന്ന രീതിയിലാണ് മേലാറ്റിങ്ങൽ സ്കൂളിലെ വർണ്ണക്കൂടാരം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ സ്കൂളിലെ മുൻ അധ്യാപികമാരായ പത്മകുമാരി, കാന്തിമതി എന്നിവരെ ആദരിച്ചു. വർണ്ണക്കൂടാരത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശില്പികൾക്ക് ഉപഹാരം നൽകി.
പ്രൈമറി കുട്ടികൾ വിവിധ വേഷങ്ങൾ അണിഞ്ഞ് വർണ്ണക്കൂടാരത്തിന് സ്വാഗതമേകി. വിദ്യാർത്ഥികൾ,അധ്യാപകർ, സംഘാടക ഗുണഭോക്തൃ സമിതി അംഗങ്ങൾ രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കുചേർന്നു.