വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാതായിരുന്ന വാലഞ്ചേരി ഐരുമൂല ക്ഷേത്ര റോഡ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് പുനർനിർമ്മിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
കാൽ നടയാത്ര പോലും അസാദ്ധ്യമായിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷനും ഐരുമൂല ക്ഷേത്ര ട്രസ്റ്റും നിരന്തരം ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോങ്ങനാട് രാധാകൃഷ്ണൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബിൻഷ ബഷീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, കൊട്ടറ മോഹൻ കുമാർ, വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി, വൈസ് പ്രസിഡൻ്റ് പ്രഫ എം.എം. ഇല്യാസ്, ഐരുമൂല ക്ഷേത്ര പ്രസിഡൻ്റ് അനിലകുമാരി, വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ, സെക്രട്ടറി രജിത കുമാരി, ജോയിൻ സെക്രട്ടറി വിപിൻ തുടങ്ങിയവർ പങ്കെടുത്തു.