ആറ്റിങ്ങൽ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ സമ്മേളനം പ്രിൻസി ചന്ദ്രൻ നഗറിൽ(സിടിസിഇസി ഹാളിൽ) മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ പ്രസിഡൻറ് എ റീജ അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സരിത.ആർ, ഏരിയ പ്രസിഡൻറ് ലിജാ ബോസ്, മേഖലാ സെക്രട്ടറി സിന്ധു. എസ്, സിപിഐഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ശ്രീലത തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
എ. റീജ(പ്രസിഡൻറ്), സിന്ധു.എസ്(സെക്രട്ടറി), സംഗീത.പി.എം തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.