എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി.
കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഡി.എസ്. സാധിക, എസ്.വി. സാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്തു.
രഞ്ജിത് വെള്ളല്ലൂർ നയിച്ച ക്യൂരിയോസിറ്റി 2025 ൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. എക്കോ ഭാരവാഹികളായ കെ. വേലായുധൻ, അഡ്വ. കെ. ജയപാൽ, പി.ഡി. കൃഷ്ണൻകുട്ടി നായർ, എൻ. മാധവൻ പിള്ള, സാബു നീലകണ്ഠൻ, കെ. വേണു, പി. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.