ആറ്റിങ്ങൽ: ആയിരത്തിലധികം ഒഴിവുകളും മുപ്പതിലധികം ഉദ്യോഗദായകരും ഉൾപ്പെടുന്ന ജോബ് ഫെയർ ആറ്റിങ്ങലിൽ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ഗവ: കോളേജ് ആറ്റിങ്ങലിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025 ഒക്ടോബർ 4നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, നഴ്സിംഗ്, എഎസ്എൽപി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എംബിഎ, എഞ്ചിനീയറിംഗ് മറ്റു ഉയർന്ന യോഗ്യത ഉള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണ്.
ഐടി, ഹെൽത്ത് കെയർ , ടെക്നിക്കൽ, സർവ്വീസ് മേഖല, ഓട്ടോമൊബൈൽ, അക്കൗണ്ടന്റ്, ഓഫീസ് – ഫെസിലിറ്റി മാനേജ്മെന്റ്, എഡ്യൂക്കേഷൻ, പ്രൊഡക്ഷൻ, മെക്കാനിക്, എഞ്ചിനീയർ, ടെക്നിഷ്യൻ എക്സിക്യൂട്ടീവ്സ്, ഐടി സ്പെഷ്യലിസ്റ്റ് മാനേജർസ്, റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ്, ബിസിനസ്സ് ഡെവലെപ്മെന്റ് എക്സിക്യൂട്ടീവ്, ടെലി കോളർ,ഐ ടി ഐ ട്രെയ്ഡുകൾ എന്നീ വിവിധ വേക്കൻസികൾ ലഭ്യമാണ്.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) തൊഴിൽ മേളയിൽ പങ്കെടുക്കാം.
ഒക്ടോബർ 4ന് ശനിയാഴ്ച രാവിലെ 9 മണിക്കായിബയോഡാറ്റയുമായി ആറ്റിങ്ങൽ ഗവ കോളേജിൽ എത്തിച്ചേരുക. (ഒന്നിലധികം ഇന്റർവ്യൂ പങ്കെടുക്കുന്നുവെങ്കിൽ കൂടുതൽ ബയോഡാറ്റ കോപ്പി കയ്യിൽ കരുതുക)
പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്.
Registration link : https://forms.gle/95rquMwp6XHH9YeC8 { ലിങ്ക് നേരിട്ട് ഓപ്പൺ ആകുന്നില്ലെങ്കിൽ കോപ്പി ചെയ്തു ഗൂഗിൾ സെർച്ചിൽ പേസ്റ്റ് ചെയ്തു ഓപ്പൺ ചെയ്യാൻ ശ്രമിക്കുക }
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യാം : 8921941498