കല്ലമ്പലം സ്വദേശിയായ യുവാവിനെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സ്വദേശി പ്രജിത്ത് പ്രസന്നന് (31) ആണ് മരിച്ചത്. പ്രജിത്തിനെ സലാലയിലെ കമ്പനിയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.
പിതാവ്: പ്രസന്നന്.മാതാവ്: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.