കല്ലമ്പലം : ഗാന്ധി ജയന്തി ദിനത്തിൽ പൊതുജനം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അഗ്നി സുരക്ഷ,ഏതെങ്കിലും അപകടാവസ്ഥയിൽ കാണുന്ന രോഗിയ്ക്കു കൊടുക്കേണ്ട അടിയന്തര ശുശ്രുഷ എന്നീ വിഷയത്തിൽ കടുവയിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റും ആറ്റിങ്ങൽ ഫയർ റെസ്ക്യൂ ടീമും സംയുക്തമായി ബോധവൽക്കരണം നടത്തി.
കടുവയിൽ പ്രദേശത്തെ ദേശീയ പാതയോരത്തു ചെടികൾ നട്ടുപിടിപ്പിച്ചും സൗഹൃദ അസോസിയേഷൻ റോഡിന്റെ ഇരുവശവും വൃത്തിയാക്കിയും ചടങ്ങിൽ പങ്കെടുത്ത പൊതുജനങ്ങൾക്ക് പായസം നൽകിയും ഗാന്ധി ജയന്തി ആഘോഷിച്ചു.
ബോധവൽക്കരണ പരിപാടിയിൽ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നേതൃത്വം നൽകുകയും ഹോം ഗർഡുകളായ ഒ. ഗിരിജ, എസ്. ശ്രീരാജ് എന്നിവർ ഡെമോൺസ്ട്രഷൻ നടത്തുകയുമുണ്ടായി.
ചടങ്ങിൽ സൗഹൃദ വൈസ് പ്രസിഡന്റ് അറഫ റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പനവിള, ട്രഷററർ സൈനുലബ്ദീൻ സൽസബീൽ, എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു