ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിൻ കുറക്കട സ്വദേശി രജിത്താണ് വീട്ട് മുറ്റത്തെ ഏകദേശം 60 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ രാത്രി 10 മണിയോടെ വീണത്.
ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് രജിത്തിനെ പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഗ്രേഡ്: അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജി.എസ്.സജീവ്, എം.പി.ജിഷ്ണു, വി.ആർ.നന്ദഗോപാൻ, ഫയർഓഫീസർ ഡ്രൈവർ എസ്.എസ്.ശരത് ലാൽ, ഹോം ഗാർഡ് എസ് ബൈജു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്