കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി ഈ ടിക്കറ്റെടുത്തത് പാലക്കാട് ഓഫീസിൽ നിന്നാണ്. നെട്ടൂർ സ്വദേശിയായ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനെ തേടിയാണ് ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഭഗവതി ഏജൻസിയിൽ നിന്നും 800 ടിക്കറ്റുകളാണ് ഏടുത്തതെന്ന് ലതീഷ് വ്യക്തമാക്കി. ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഓണം ബമ്പറടിച്ച ടിക്കറ്റ് വാങ്ങിയ ആളെ മാത്രമാണ് അറിയാനുള്ളത്.
