ആറ്റിങ്ങൽ: ദൂരസ്ഥലങ്ങളിൽ നിന്ന് ആറ്റിങ്ങലിലെ ക്യാമ്പസുകളിൽ വന്ന് പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനായി ലക്ഷങ്ങൾ മുടക്കി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നിർമ്മിച്ച വനിതാ ഹോസ്റ്റൽ വർഷങ്ങൾക്കു മുമ്പ് തന്നെ പണിപൂർത്തിയായിട്ടും പൂട്ടിക്കിടക്കുകയാണ്.
ലേഡീസ് ഹോസ്റ്റൽ നിലവിൽ ഡിജിറ്റൽ സർവേയുടെ ഓഫീസായി പ്രവർത്തിക്കുകയാണ്. ലേഡീസ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിഷ്ണു മോഹൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡൻറ് ആർ.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രിൻസ് രാജ്, ജയചന്ദ്രൻ നായർ, രഘുറാം, ഇല്യാസ്, വിനയൻ മേലാറ്റിങ്ങൽ, രമദേവി, അഡ്വ.അലി അമ്പ്രു, അഭിരാജ് വൃന്ദാവനം,ദീപ രവി,മഞ്ജു, വിഷ്ണു പ്രസില്‍, അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു