ആറ്റിങ്ങൽ : ഒരു നാടിന്റെ മുഖമുദ്രയായി 60 വർഷമായി നിലകൊള്ളുന്ന ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷം സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 20 ആം വാർഡ് കൗൺസിലറുമായ എസ്സ്. സുഖിൽ അധ്യക്ഷനായ സമ്മേളനയോഗത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ ആക്കാദനി ജേതാവും മുഖ്യാതിഥി കൂടിയായ കുരീപ്പുഴ ശ്രീകുമാർ യോഗം ഉത്ഘാടനം ചെയ്തു .
ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആർ. രാമു, വിശിഷ്ട വ്യക്തികളെ ആദരിച്ചു. കവി എംഎം പുരവൂർ, നഗരസഭ വികസനകാര്യ ചെയർപേഴ്സഷൻ എസ്. ഷീജ. അറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു, സി. ദേവരാജൻ, രതീഷ്എ നിരാല, എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിശിഷ്ട സേവനങ്ങൾക്ക് പുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തികളെ ആദരിച്ചു.
കൂടാതെ പോന്നോണ കൂപ്പൺ ഞറുക്കെടുപ്പ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. ക്ലബ്ബ് ട്രഷറര്‍ ജിജോ ജി.വി. സ്വാഗതം ആശംസിച്ചു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം സുജിൻ നന്ദി രേഖപ്പെടുത്തി.