കല്ലമ്പലം : മികവിന്റെ പടവുകൾ കീഴടക്കിക്കൊണ്ട് നാല് വയസുകാരി ധ്വനി സുമേഷ്.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, കേരള ബുക്ക് ഓഫ് റെക്കോർഡ്, ഡോ എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ്, ഇന്ത്യൻ ബുക്ക് ഓഫ് സ്കൂൾ റെക്കോർഡ് എന്നിവ നേടിയിരിക്കുകയാണ് കല്ലമ്പലം പുതുശ്ശേരിമുക്ക്,കുഴിവിളാകത്ത് വീട്ടിലെ സുമേഷിന്റെയും സ്വാതിഷയുടെയും നാല് വയസുകാരി ധ്വനി സുമേഷ്.
ആറ്റിങ്ങലിലെ ഒരു മോണ്ടിസ്സോറി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനി ആണ് ഈ കൊച്ചു മിടുക്കി. ഫാഷൻ ഷോകളിലും, ആഡ് ഷൂട്ടുകളും ആയി ഇതിനകം വിവിധ വേദികളിലായി നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി..