ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മധ്യവയസ്കന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
വീണു കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളേജിൽ നടത്തിയ രക്ത പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ മധ്യവയസ്കന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിവില്ല. മാത്രമല്ല, മസ്തിഷ്ക ജ്വരത്തിന്റെ യാതൊരു വിധ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.