പാലോട് : പാലോട് മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.നന്ദിയോട് കള്ളിപ്പാറ നാല് സെന്റിൽ അനിൽകുമാർ,രാജി ദമ്പതികളുടെ മകൻ അനന്തുവാണ് (24)മരിച്ചത്.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. പാലോട് പ്രവർത്തിക്കുന്ന ജിമ്മിൽ ട്രെയിനറായ അനന്തു അവിടുത്തെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നന്ദിയോട് നിന്ന് പാലോട് ഭാഗത്തേക്ക് പോയ മത്സ്യം കയറ്റിവന്ന മിനി ലോറിയും അനന്തു സഞ്ചരിച്ചു വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ അനന്തു മരിച്ചു. പാലോടുള്ള മൊബൈൽ ഷോപ്പ് ജീവനക്കാരൻ കൂടിയാണ് അനന്തു. പാലോട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
സഹോദരൻ: അഭിജിത്ത്