നഗരൂരിൽ തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു.നഗരൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി. ആനന്ദൻ (64) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ ആക്രമിക്കുകയായിരുന്നു.
തലയിലും, ശരീര ഭാഗങ്ങളിൽ കടന്നൽ കൂട്ടമായി ആക്രമിച്ചു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രക്തത്തിൽ പൂർണ്ണമായും വിഷാംശം കലർന്നതാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.ആനന്ദൻ വർഷങ്ങളായി ഉപജീവനത്തിന് തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചയാളാണ്.
ഭാര്യ: ജാനമ്മ
മക്കൾ: ജയാനന്ദൻ ,ജയന്തി.